Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala News

തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം വോ​ട്ടു ചെ​യ്യാ​ൻ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം വോ​ട്ടു ചെ​യ്യാ​ൻ അ​വ​ധി അ​നു​വ​ദി​ക്കും. ഐ​ടി മേ​ഖ​ല​യ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ, ഷോ​പ്‌​സ് ആ​ൻ​ഡ് കൊ​മേ​ഴ്‌​സ്യ​ൽ എ​സ്റ്റാ​ബ്ളി​ഷ്‌​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​ന​ത്തോ​ടു​കൂ​ടി​യ അ​വ​ധി അ​നു​വ​ദി​ക്കും.

ദി​വ​സ വേ​ത​ന​ക്കാ​ർ, കാ​ഷ്വ​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കും വോ​ട്ടു ചെ​യ്യേ​ണ്ട ദി​വ​സം വേ​ത​ന​ത്തോ​ടു​കൂ​ടി​യ അ​വ​ധി ന​ൽ​ക​ണം.

ഒ​ൻ​പ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. 11ന് ​തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ൾ​ക്കും അ​വ​ധി​യാ​ണ്.

Kerala

എ​ല്‍​സ3 ക​പ്പ​ല​പ​ക​ടം: എ​ണ്ണ വീ​ണ്ടെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​ടു​ത്ത​മാ​സം തു​ട​ങ്ങി​യേ​ക്കും

കൊ​​​ച്ചി: കൊ​​​ച്ചി പു​​​റം​​​ക​​​ട​​​ലി​​​ല്‍ മു​​​ങ്ങി​​​യ ലൈ​​​ബീ​​​രി​​​യ​​​ന്‍ ച​​​ര​​​ക്കു​​​ക​​​പ്പ​​​ല്‍ എം​​​എ​​​സ്‌​​​സി എ​​​ല്‍​സ3 ല്‍നി​​​ന്നു​​​ള്ള എ​​​ണ്ണ വീ​​​ണ്ടെ​​​ടു​​​ക്ക​​​ല​​​ട​​​ക്ക​​​മു​​​ള്ള ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​ടു​​​ത്ത​​​മാ​​​സം ആ​​​ദ്യം ആ​​​രം​​​ഭി​​​ച്ചേ​​​ക്കും. ഇ​​​തി​​​നാ​​​യി സ്മി​​​റ്റ് സാ​​​ല്‍​വേ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള 30 അം​​​ഗ ദൗ​​​ത്യ​​​സം​​​ഘം പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണ്.

ഡൈ​​​വ് സ​​​പ്പോ​​​ര്‍​ട്ട് വെ​​​സ്സ​​​ലും സ​​​ജ്ജ​​​മാ​​​ണ്. കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ങ്കി​​​ല്‍ വെ​​​സ​​​ലും ദൗ​​​ത്യ​​​സം​​​ഘ​​​വും വൈ​​​കാ​​​തെ എ​​​ത്തും. ക​​​പ്പ​​​ല്‍ മു​​​ങ്ങി​​​യ സ്ഥ​​​ല​​​ത്ത് നി​​​ല​​​വി​​​ല്‍ പു​​​തി​​​യ എ​​​ണ്ണ​​​പ്പാ​​​ട ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ണ്ണ​​​പ്പാ​​​ട ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ന​​​റ മേ​​​ഘ ക​​​പ്പ​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റും നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​തി​​​നി​​​ടെ ക​​​ര​​​യ്ക്ക​​​ടി​​​ഞ്ഞ പ്ലാ​​​സ്റ്റി​​​ക് ത​​​രി​​​ക​​​ള്‍ നീ​​​ക്കു​​​ന്ന​​​ത് പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍​നി​​​ന്ന് 350 ട​​​ണ്‍ പ്ലാ​​​സ്റ്റി​​​ക് ത​​​രി​​​ക​​​ള്‍ നീ​​​ക്കി. രാ​​​മേ​​​ശ്വ​​​ര​​​ത്തു​​​നി​​​ന്ന് 200 ട​​​ണ്ണും ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ല്‍​നി​​​ന്ന് 50 ട​​​ണ്ണും നീ​​​ക്കി.

വാ​​​ന്‍​ഹാ​​​യ് 503 ലെ ​​​വെ​​​ള്ളം വ​​​റ്റി​​​ക്ക​​​ല്‍ വി​​​ജ​​​യം കാ​​​ണു​​​ന്നു

ബേ​​​പ്പൂ​​​രി​​​ന് സ​​​മീ​​​പം പു​​​റം​​​ക​​​ട​​​ലി​​​ല്‍ തീ​​​പി​​​ടി​​​ച്ച വാ​​​ന്‍​ഹാ​​​യ് 503 ക​​​പ്പ​​​ലി​​​ന്‍റെ എ​​​ന്‍​ജി​​​ന്‍ മു​​​റി​​​യി​​​ലെ വെ​​​ള്ളം വ​​​റ്റി​​​ക്ക​​​ല്‍ വി​​​ജ​​​യം കാ​​​ണു​​​ന്നു. ഏ​​​ഴു മീ​​​റ്റ​​​റോ​​​ളം വെ​​​ള്ള​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ള്‍ 3.5 മീ​​​റ്റ​​​ര്‍ വ​​​രെ​​​യാ​​​യി. ക​​​പ്പ​​​ല്‍ മു​​​ങ്ങു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യ്ക്ക് ഇ​​​തോ​​​ടെ വി​​​രാ​​​മ​​​മാ​​​യ​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് അ​​​റി​​​യി​​​ച്ചു.തീ ​​​പൂർണമായും അ​​​ണ​​​ച്ച​​​ശേ​​​ഷം ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ഹ​​​മ്പ​​​ന്‍​ടോ​​​ട്ട തു​​​റ​​​മു​​​ഖ​​​ത്തേ​​​ക്ക് നീ​​​ക്കാ​​​നു​​​ള്ള ദൗ​​​ത്യം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​പ്പ​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​ത്യേ​​​ക സാ​​​മ്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല ക​​​ട​​​ന്നി​​​രു​​​ന്നു. 200 നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ലി​​​ന് പു​​​റ​​​ത്തേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് ല​​​ക്ഷ്യ​​​മി​​​ട്ടിരുന്നത്.

Kerala

റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

കോ​ട്ട​യം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം സെ​പ്റ്റം​ബ​റി​നു​ള്ളി​ല്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ല​ജീ​വ​ന്‍ മി​ഷ​നു​വേ​ണ്ടി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ള്‍ക്ക് ഇ​തി​ല്‍ മു​ന്‍ഗ​ണ​ന കൊ​ടു​ത്തു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു .

തെ​ള്ള​കം ഡി​എം ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ചേ​ര്‍ന്ന എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി (സി​എം​എ​ല്‍ആ​ര്‍ആ​ര്‍പി 2.0)യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​രാ​റു​കാ​ര്‍ക്കു​ള്ള നി​ര​ക്ക് പ​രി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​ത​നു​സ​രി​ച്ചു നേ​ര​ത്തേ നി​ശ്ച​യി​ച്ച ദൂ​ര​ത്തി​ല്‍ ത​ന്നെ റോ​ഡു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കും. സാ​ങ്കേ​തി​ക​കാ​ര്യ​ങ്ങ​ള്‍ വേ​ഗം പ​രി​ഹ​രി​ക്ക​ണം. ചീ​ഫ് സെ​ക്ര​ട്ട​റി ഇ​തു​സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത വ​രു​ത്തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്ക​ണം.

ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ
ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​വ​ര്‍ത്ത​നം സ്‌​കൂ​ളു​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി. ന​ല്ല​രീ​തി​യി​ലു​ള്ള വ്യാ​യാ​മ​ങ്ങ​ളും ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഇ​തി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​ക​ണം. ഇ​തു​സം​ബ​ന്ധി​ച്ചു ചി​ല വി​വാ​ദ​ങ്ങ​ള്‍ ചി​ല കോ​ണു​ക​ളി​ല്‍ നി​ന്നു​യ​ര്‍ന്നു​വ​ന്നു​വെ​ങ്കി​ലും അ​തു പെ​ട്ടെ​ന്നു ത​ന്നെ അ​വ​സാ​നി​ച്ചു​വെ​ന്നാ​ണു തോ​ന്നു​ന്ന​ത്.

പു​ന​ര്‍ഗേ​ഹം
ഭ​വ​ന​പ​ദ്ധ​തി
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കു​വേ​ണ്ടി നി​ര്‍മി​ച്ച പു​ന​ര്‍ഗേ​ഹം ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ ചി​ല ഫ്ളാ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​വ​രി​ല്‍ ചി​ല​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍ക്കാ​യി വീ​ടു ന​ല്‍കു​ന്ന​ത് കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നു​വ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തു ചെ​യ്യാ​ന്‍ പ​റ്റു​മെ​ന്നു ച​ര്‍ച്ച ചെ​യ്യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം

ലൈ​ഫ് മി​ഷ​നി​ല്‍ 4.5 ല​ക്ഷം വീ​ടു​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​യി. ബാ​ക്കി വീ​ടു​ക​ളു​ടെ നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം. മ​ന​സോ​ടി​ത്തി​രി മ​ണ്ണ് ക്യാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണം.

കോ​ളി​ഫോം പ​രി​ശോ​ധ​ന
ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ചു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന വേ​ണം. സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് കി​ണ​ര്‍വെ​ള്ളം ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ ലാ​ബു​ക​ള്‍ സ​ജ്ജ​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ണ്ട​ത്ര പു​രോ​ഗ​തി​യി​ല്ല. ഇ​തി​ന്‍റെ പു​രോ​ഗ​തി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​ന​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​ര്‍മാ​രും ഇ​ട​പെ​ട്ട് വി​ല​യി​രു​ത്ത​ണം.

മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം
വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ല്‍ മാ​ലി​ന്യ​നി​ര്‍മാ​ര്‍ജ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം. മാ​ലി​ന്യ​മു​ക്തം എ​ന്ന​ത് പൂ​ര്‍ണാ​ര്‍ഥ​ത്തി​ല്‍ ന​ട​പ്പാ​ക്ക​ണം. പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി കൂ​ടു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണം. ഏ​ത് ഉ​ന്ന​ത​നാ​യാ​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചു കാ​ര്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കേ​ണ്ട​ത്.

മേ​ഖ​ലാ​ത​ല യോ​ഗ​ങ്ങ​ൾ‍ ഫ​ല​പ്രാ​പ്തി​യി​ല്‍
ഇ​ത്ത​വ​ണ​ത്തെ മേ​ഖ​ലാ​ത​ല​യോ​ഗ​ങ്ങ​ള്‍ ന​ല്ല​രീ​തി​യി​ലാ​ണ് ന​ട​ന്ന​ത്. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന മേ​ഖ​ലാ​ത​ല യോ​ഗ​ത്തെ അ​പേ​ക്ഷി​ച്ച് പ​രി​ഗ​ണി​ക്കേ​ണ്ട ഗൗ​ര​വ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ കു​റ​ഞ്ഞു. പൊ​തു​കാ​ര്യ​ങ്ങ​ളുെ വേ​ഗ​ത കൂ​ട്ടു​ന്ന​തി​ന് ഇ​ത്ത​ര​ത്തി​ലു​ള്ള യോ​ഗ​ങ്ങ​ള്‍. വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ല​വി​ല്‍ ഫ​യ​ല്‍ അ​ദാ​ല​ത്തു​ക​ള്‍ ന​ട​ക്കു​ന്നു. ഇ​ത്ത​രം യോ​ഗ​ങ്ങ​ള്‍ ഭ​ര​ണ​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഉ​പ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ന്‍, കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി, റോ​ഷി അ​ഗ​സ്റ്റി​ന്‍, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, വി.​എ​ന്‍. വാ​സ​വ​ന്‍, പി. ​രാ​ജീ​വ്, സ​ജി ചെ​റി​യാ​ന്‍, എം.​ബി. രാ​ജേ​ഷ്, ഒ.​ആ​ര്‍. കേ​ളു, പി. ​പ്ര​സാ​ദ്, വീ​ണാ ജോ​ര്‍ജ്, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍, വ​കു​പ്പു​സെ​ക്ര​ട്ട​റി​മാ​ര്‍, വ​കു​പ്പു​മേ​ധാ​വി​ക​ള്‍, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ര്‍മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Kerala

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഭ​ര​ണ​സ്തം​ഭ​നം: പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഭ​​​ര​​​ണ സ്തം​​​ഭ​​​നം. ബ​​​ജ​​​റ്റ് പാ​​​സാ​​​കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് പാ​​​സാ​​​ക്കി​​​യ വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ടി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ മാ​​​സം അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടു​​​കൂ​​​ടി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ സ്തം​​​ഭി​​​ച്ചു. ഇ​​​തോ​​​ടെ ജൂ​​​ലൈ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ൽ​​​കേ​​​ണ്ട പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങി.

വി ​​​സി -സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് പോ​​​രി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബ​​​ജ​​​റ്റി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സി​​​ൻ​​​ഡി​​​ക്കേ​​​റ്റി​​​ന്‍റെ​​​യും ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണേ​​​ഴ്സി​​​ന്‍റെ​​​യും യോ​​​ഗ​​​ങ്ങ​​​ളി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ക്വാ​​​റം തി​​​ക​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി. തു​​​ട​​​ർ​​​ന്ന് വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ മൂ​​​ന്ന് മാ​​​സ​​​ത്തെ ധ​​​ന വി​​​നി​​​യോ​​​ഗ​​​ത്തി​​​നാ​​​യി വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് പാ​​​സാ​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. ഇ​​​തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ജൂ​​​ണി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ ഈ ​​​മാ​​​സം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ എ​​​ല്ലാ ധ​​​ന ഇ​​​ട​​​പാ​​​ടു​​​ക​​​ളും മു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ന് എ​​​തി​​​രാ​​​യി സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സി​​​ൻ​​​ഡി​​​ക്കേ​​​റ്റും ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണേ​​​ഴ്സും എ​​​ടു​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കി ഇ​​​ട​​​ക്കാ​​​ല വി​​​ധി കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബ​​​ജ​​​റ്റ് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത നി​​​ല​​​യി​​​ലാ​​​ണ്. സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടാ​​​തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ ഗു​​​രു​​​ത​​​ര​ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക് നീ​​​ങ്ങു​​​ക​​​യാ​​​ണ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല.

എ​​​ല്ലാ മാ​​​സ​​​വും വ​​​ൻ തു​​​ക​​​യാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സോ​​​ഫ്റ്റ് വേ​​​റി​​​നു വേ​​​ണ്ടി കെ​​​ൽ​​​ട്രോ​​​ണ്‍ മു​​​ഖേ​​​ന സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ന് ന​​​ൽ​​​കേ​​​ണ്ട​​​ത്. ഇ​​​തു മു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ സോ​​​ഫ്റ്റ‌​​​വേ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കാ​​​തെ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​വ​​​താ​​​ള​​​ത്തി​​​ൽ ആ​​​യേ​​ക്കാം.

Latest News

Up